അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Monday, February 15, 2010

ടെലിപ്പതി

ഒരില
ഓര്‍മചില്ലയില്‍ നിന്നുതിരുന്നു
മഞ്ഞപ്പച്ചകളുടെ ഒരൊറ്റയില
എന്‍റെയും നിന്‍റെയും പേര്
അദൃശ്യമായി കുറിചോരില
ഇടക്കെന്നോ നീയെന്നെ
ഞാന്‍ നിന്നെ ഓര്‍മിച്ചു തീര്‍ച്ച
എനിക്ക് ഓര്‍മ്മ മണക്കുന്നു.

4 comments:

  1. Shahinatha,
    Congrates!!!
    Really Nice..

    ReplyDelete
  2. കവിതക്ക് സെന്‍ ഹൈകു ടച് ഫീല്‍ ചെയ്യുന്നു. പ്രത്യേകിച്ചും അവസാന വരിയില്‍. അത് നിലനിര്‍ത്തുക. ഭാവുകങ്ങള്‍

    ReplyDelete
  3. Ormayuda manam anna swasam muttikkunnu....

    ReplyDelete
  4. ഓരോ ഓര്‍മ്മയും ഓരോ ഇലകളാണ്
    പക്ഷെ അത് മരത്തോട് ചേര്‍ന്നു നില്ക്കുകയല്ലെ
    മറവിയുടെ മരമായി ഓര്‍മ്മയുടെ മരം മാറുന്നത് ഓര്‍മ്മയുടെ എല്ലാ ഇലകളും കൊഴിയുമ്പോഴാണോ

    ഓര്‍മ്മയുടെ മരം ഇലകൊഴിഞ്ഞനാഥമാകുമ്പോള്‍ മറവിയുടെ മരം ഇലകളാല്‍ നിറയുമോ?

    ഓരൊ ഇലയ്ക്കും ഓരോ മണമാണ്
    ഓരോ ഓര്‍മ്മയ്ക്കും ഓരോ മണവും നിറവുമാണ്
    ഓര്‍മ്മയുടെ മണം ഇവിടെയും വരുന്നുണ്ട്.

    കവിത കുറച്ചുകൂടി ആഴത്തില്ലാവാം

    ഹൈക്കുവും കവിതയാണെങ്കിലും.

    ReplyDelete