അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Thursday, May 13, 2010

കടല്‍ വിചാരം

കടലാവുക അത്രയും എളുപ്പമല്ല
ഒരായിരം തിരകളുടെ ചിറകടികള്‍
ചിരമങ്ങനെ ഉള്ളില്‍ പേറുക
എങ്ങുമെങ്ങും നിലക്കാതൊഴുകുക,
അത്രയും എളുപ്പമല്ല..
അതിരില്ലായ്മകളുടെ അനിശ്ചിതത്വങ്ങള്‍ ,
സ്വാതന്ത്ര്യങ്ങള്‍ക്കൊപ്പം
ഒളിച്ചിരിപ്പുണ്ട്..
കടലാവുക അത്രയും എളുപ്പമല്ല
തീരത്തിന്‍റെ വെളുത്ത വിരല്‍തുമ്പു തൊട്ട്
തിരയോരോന്നും മായുമ്പോള്‍
ആരറിയുന്നു,
പിന്മടങ്ങും ഒരൊറ്റതേങ്ങല്‍ ,
കടലോളം പറയുന്ന മൌനം ..
കടലാവുക അത്രയും എളുപ്പമല്ല
ഒരു മണല്‍ത്തരി കൂടി
സ്വന്തമാക്കാതെ ,
സ്വന്തമാക്കലുകളുടെ ചപലതയില്ലാതെ
നിരാസങ്ങളുടെ നോവോര്‍ക്കാതെ..

                                     (2007)

7 comments:

  1. പ്രിയ ഷാഹിന,
    ശരിയാണു് കടലാവുക അത്ര എളുപ്പമല്ല. ഉള്ളിൽ ഒരു കടൽ തന്നെ അലയടിച്ചാലും മറ്റുള്ളവർക്ക് അത് കാണാൻ കഴിയുകയുമില്ല.

    ഇതിൽ മാത്രമല്ല നിങ്ങളുടെ എല്ലാ കവിതയിലും കവിത നിർത്താതെ പെയ്യുന്നുണ്ട്.
    നന്ദി ഷാഹിന,
    എഴുത്തിന്റെ ഒരു പൂക്കാലത്തിനു് എന്റെ എല്ലാ ആശംസകളും.......

    ReplyDelete
  2. ഷാഹിന, എഴുത്തിന്റെ ഫ്രീക്വന്‍സി കുറക്കേണ്ട കേട്ടോ! ചില വാക്കുകള്‍ മനസ്സിലാവുന്നില്ലെന്കിലും ഞാന്‍ ആസ്വദിക്കുന്നു. എഴുതിക്കൊണ്ടിരിക്കൂ...

    ReplyDelete
  3. ഒരു മണല്‍ത്തരി കൂടി

    സ്വന്തമാക്കാതെ ,

    സ്വന്തമാക്കലുകളുടെ ചപലതയില്ലാതെ

    നിരാസങ്ങളുടെ നോവോര്‍ക്കാതെ....


    -zen to zen fine.

    ReplyDelete
  4. Swanthamakkalukaluda chapalathakalillatha kadalinu snehathinta oru nanutha mazhathulli...

    with regards

    ReplyDelete
  5. കടലാവുക അത്രയും എളുപ്പമല്ല
    പക്ഷേ കടലാവുകയല്ലാതെ മറ്റെന്തു മാര്‍ഗ്ഗം.
    ഒഴുക്കില്ലാത്ത ഒരു കിണര്‍
    ചാലു കീറിപ്പോകുന്ന ഒരു കനാല്‍
    തൊടിയില്‍ കെട്ടിക്കിടക്കുന്ന ഒരു തുണ്ടു മഴക്കാലം

    അത്ര നിസ്സാരതകളെക്കാള്‍
    കടലാവുക തന്നെ സാഫല്യം.
    ആകലല്ലല്ലോ
    ആയിത്തീരലല്ലേ.

    ReplyDelete
  6. sthirllaymayude anischithangal

    swadanthryngalilum

    olichirippund...

    eppozhum...

    adu kondanallo

    manushyanu swadanthryam

    maduthu povunnad

    peetaanu thanne

    ReplyDelete