എനിക്കിഷ്ടം വെയില്പോലെ ചിന്നുന്ന..
നിന്നെയാണ് ..
ഒരുച്ചമഴ തോര്‍ന്നു പൊടുന്നനെ കിളിര്‍ക്കുന്ന
വെയില് പൂവ് .
എനിക്കിഷ്ടം ചിരികൊണ്ടുലഞ്ഞ നിന്നെയാണ് ..
പള്ളിക്കൂടംവിട്ടു, ചിരിച്ച്,ആര്‍ത്തലച് എത്തുന്ന മഴ ..
എനിക്കിഷ്ടം ഒരു കുറുമ്പിലെപ്പോഴും തൂങ്ങിനടക്കുന്ന നിന്നെയാണ് ..
ഓരോ പൂവിനോടും പിണങ്ങി ,കുതറിയോടുന്ന
നീ എന്ന കാറ്റിനെ ..
കാറ്റിന്റെ കുറുമ്പിനെ...
(2009)
Tuesday, March 16, 2010
Tuesday, March 9, 2010
മഴ ഒരു കാലൊച്ചയാണ്
മഴ ഒരു കാലൊച്ചയാണ്
ഒരിക്കലും വന്നു ചേരാത്ത ഒരജ്ഞാത സ്നേഹിതന്
മേഘങ്ങള്‍ക്കിടക്ക് എങ്ങോ തടവിലാക്കപ്പെട്ടവന്‍...
ഉന്മാദി ..
ചങ്ങല കിലുക്കങ്ങളുമായി ഓടിപ്പിടഞ്ഞും
ഇടറി വീണും ....
(പുടവ_ ജനുവരി 2010 )
ഒരിക്കലും വന്നു ചേരാത്ത ഒരജ്ഞാത സ്നേഹിതന്
മേഘങ്ങള്‍ക്കിടക്ക് എങ്ങോ തടവിലാക്കപ്പെട്ടവന്‍...
ഉന്മാദി ..
ചങ്ങല കിലുക്കങ്ങളുമായി ഓടിപ്പിടഞ്ഞും
ഇടറി വീണും ....
(പുടവ_ ജനുവരി 2010 )
Monday, March 8, 2010
വിപരീതം
ഞാന്‍ അഗ്നി
നീ ജലം
എന്നിട്ടും നമ്മുടെ സൌഹൃദം
വിപരീതങ്ങളുടെ ഭംഗി
അസംബന്ധത്തിന്റെ
പര്യായം.
നീ ജലം
എന്നിട്ടും നമ്മുടെ സൌഹൃദം
വിപരീതങ്ങളുടെ ഭംഗി
അസംബന്ധത്തിന്റെ
പര്യായം.
Subscribe to:
Posts (Atom)