അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Tuesday, March 16, 2010

നിനക്ക്..

എനിക്കിഷ്ടം വെയില്‍പോലെ ചിന്നുന്ന..
നിന്നെയാണ് ..
ഒരുച്ചമഴ തോര്‍ന്നു പൊടുന്നനെ കിളിര്‍ക്കുന്ന
വെയില്‍ പൂവ് .
എനിക്കിഷ്ടം ചിരികൊണ്ടുലഞ്ഞ നിന്നെയാണ് ..
പള്ളിക്കൂടംവിട്ടു, ചിരിച്ച്,ആര്‍ത്തലച് എത്തുന്ന മഴ ..
എനിക്കിഷ്ടം ഒരു കുറുമ്പിലെപ്പോഴും തൂങ്ങിനടക്കുന്ന നിന്നെയാണ് ..
ഓരോ പൂവിനോടും പിണങ്ങി ,കുതറിയോടുന്ന
നീ എന്ന കാറ്റിനെ ..
കാറ്റിന്‍റെ കുറുമ്പിനെ...

                              (2009)

3 comments:

  1. ഒരുച്ചമഴ തോര്‍ന്നു പൊടുന്നനെ കിളിര്‍ക്കുന്ന
    വെയില്‍ പൂവ് .

    ReplyDelete
  2. Neeyenna kattina
    Ratriyude nissabdathayil
    Nilaykkatha chilachu kodirikkumbol
    Pinangi, kuthariyodunna
    Katinta kurumbina

    ReplyDelete
  3. നീയെന്ന വെയിലിനെ, കാറ്റിനെ, കുറുമ്പിനെ, മഴയെ, പൂവിനെ,
    ഇഷ്ടമാണ്
    പക്ഷെ
    ഇതിനൊക്കെ നിന്നോടെങ്ങനെ
    അതു ചോദിച്ചോ?
    നീ നിന്റെ ഇഷ്ടമല്ലേ പറഞ്ഞുള്ളൂ

    സാരമില്ല ചോദിക്കണ്ട
    നിരാശപ്പെടേണ്ടിവന്നെങ്കിലോ!

    ReplyDelete