ഓര്‍മകളുടെ ക്ലാവ് പാത്രം
ആരോ പുളിയിട്ടുരക്കുന്നു ..
ഒരു മഴ നനയാന്‍ മാത്രം എനിക്ക് കൊതി തോന്നുന്നു ..
എത്ര ജനിമൃതികളുടെ ഋതുക്കള്‍ ,
എത്ര വേനലുകളുടെ വെയില്‍,
എന്ത് ദൂരങ്ങള്‍ ..
കാറ്റിന്‍റെ വേഗം കൊണ്ടുപോയ
കരിയിലകളുടെ തേങ്ങല്‍ എനിക്ക് കേള്‍ക്കാം
കാതങ്ങള്‍ക്കപ്പുറത്തുനിന്ന് പേര് ചൊല്ലി വിളിപ്പതാരെന്നറിയാം ..
എന്‍റെയാത്മാവിന്‍റെ നോവുകളിലേക്ക് ഒരിറ്റു തീര്‍ത്ഥം ..
എനിക്ക് കൊതി തോന്നുന്നു ..
നേര്‍ത്ത പച്ചകളുടെ പ്രകാശം,
ഇല ഞരമ്പിനു ജീവന്‍റെ മിടിപ്പ്, ..
വസന്തങ്ങളറിയാത്ത വനാന്തരങ്ങളിലേക്ക്, നിറങ്ങളുടെ
ശലഭം പോലെ ..
എനിക്ക് കൊതി തോന്നുന്നു ,ഒരു മഴ നനയുവാന്‍ ...
Wednesday, June 9, 2010
Subscribe to:
Post Comments (Atom)
പ്രാക്തനമായ ഓർമ്മകളുടെ ഫോസിലുകൾ നമ്മുടെ മനസ്സിനെ ഭാരപ്പെടുത്തുന്നു.
ReplyDeleteഅവനവനെന്നാൽ
മറ്റുള്ളവരുമാണോ?
മഴ ഞാൻ നനഞ്ഞിട്ടില്ലിതേവരെ എന്ന് ലോപ എഴുതിയ പോലെ
പിന്നെ ലേബലുകൾ കൊറ്റുക്കുമ്പോൾ ശ്രദ്ധിക്കുക പോസ്റ്റിന്റെ പേരല്ല ഇടേണ്ടത്.
കവിത, കഥ,എന്നിങ്ങനെയൊക്കെയാണ്
yadarthathil manassine mazha nanachirinnillayo...
ReplyDeleteado verum thoonalo..
ariyill mazha nananha unarvu tharunnu
oroo vakkukalum...