അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Friday, June 25, 2010

കൃത്യതയുടെ താളം

ഞാനെപ്പോഴും വിഡ്ഢിയാകുന്നു ,
ഞാനുള്ളിടമൊക്കെയും എന്‍റെതെന്നു...
ഒക്കെയും വെറുതെയാകുന്നു ....
കടന്നുപോകുന്നവര്‍,
ഇടക്ക് കൂടിമുട്ടുന്നവര്‍ ,
നിത്യക്കാഴ്ച കൊണ്ടുമാത്രം
ഒരു ചിരി തരാന്‍ മറക്കാത്തവര്‍ ,
എന്നും അപരിചിതത്വം കാക്കുന്നവര്‍ ..
തിരക്കാണ്..
ഒഴുക്കാണ്..
ഒരു താളം സുക്ഷിക്കുന്നത് നല്ലതാണ്‌..
എങ്ങുമെങ്ങും നിശ്ചലമാവാതെ ,
ആരെയുമാരെയും കൂട്ടിമുട്ടാതെ ,
ഒരുവാക്കുകൂടി അധികമായി പറയാതെ ,
ഒരു ചിരികൂടി വെറുതെ പകരാതെ ,
കൃത്യതയുടെ താളം .

4 comments:

  1. ഒരിക്കലും കൂട്ടിമുട്ടാതെ അനേകായിരം പാതകൾ
    ഒരിക്കലും തമ്മിൽ തൊടാതെ വനത്തിലെ മരങ്ങൾ
    ഒരു ശബ്ദവും എനിക്കുള്ളതല്ലന്ന് ജീവികൾ പരസ്പരം
    ഒരു പുഴയെയും സ്വീകരിക്കില്ലന്ന് കടൽ
    ഒരു അരുവിയെയും ഏറ്റെടുക്കില്ലന്ന് പുഴകൾ
    അങ്ങനെയങ്ങനെ എത്രകാലം ആർക്കൊക്കെ തനിച്ച്?

    ഒറ്റ എന്നത് നമ്മുടെ മനസിന്റെ അകൽചകൾ അല്ലേ?

    ഓരോരുത്തരും അങ്ങനെ കരുതുമ്പോൾ നാം അകലുന്നു.

    ഓരോ മനുഷ്യരും ഓരോ ദ്വീപുകളാവൻ വെമ്പുകയല്ലേ

    ReplyDelete
  2. ഒരു തിരയിൽ ഒന്നിചുയരുന്ന മീൻ കുഞ്ഞുങ്ങളെ പോലെ അപ്രതീക്ഷിതമായ
    വഴികളിൽ അവിചാരിതമായ കൂടിചേരുലുകളിൽ അനിവാര്യമയ വേർപിരിയലുകൾ ...അത്രയെ പ്രതീക്ഷിക്കാവൂ ..ഭാവുകങ്ങൾ

    ReplyDelete
  3. hai Shahina,,,,,,am latheef,its charm !! I like ur blog.....

    ReplyDelete
  4. sorry ,,am not familair with malayalam blogs,so pls guide me !!

    ReplyDelete