അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Wednesday, June 1, 2011

എന്നോട് പകുത്തു തീരാത്ത നിന്‍റെ സ്വപ്നങ്ങളല്ലേ അല്ലെങ്കില്‍ ഈ മഴ ..?

എനിക്കറിയാം
ഈ മഴയുടെ വെള്ളിനാരുകള്‍ക്കപ്പുറത്തു
നീയുണ്ട്..
എന്നോട് പകുത്തു തീരാത്ത
നിന്‍റെ സ്വപ്നങ്ങളല്ലേ
അല്ലെങ്കില്‍ ഈ മഴ ..?
കാഴ്ചയുടെ അതിരുകള്‍ക്കപ്പുറത്തുനിന്ന്
നീയെന്നെ കാണുന്നു ..
വാക്കുകള്‍ക്കപ്പുറത്ത് നിന്ന്
കേള്‍ക്കുന്നു ..
പറയാനോര്‍ക്കുന്നതൊക്കെയും
അറിയുന്നു ...
എവിടെയോ ഒളിച്ചിരുന്ന് .
നിനക്കായിരുന്നു
 പ്രണയം, മഴയോട്..
എനിക്കോ ,
കാറ്റിന്‍റെ
ഭ്രാന്തന്‍ കാലം ...
എങ്കിലും നീയറിയാതെ
ഞാന്‍ മോഹിച്ചിരുന്നു,
നിനക്കൊപ്പം മഴയാകാനൊരു കാലം..
പെയ്തു പെയ്തു ,
ഞാനേത്,നീയേത് മഴയേതെന്നുമറന്നു മറന്ന്‌.....
.7 comments:

 1. പെയ്തു പെയ്തു ,
  ഞാനേത്,നീയേത് മഴയേതെന്നുമറന്നു മറന്ന്‌.....

  ReplyDelete
 2. നാട്ടിലെ മഴ ബൂലോഗത്തും തിമർത്ത് പെയ്യുകയാണല്ലോ

  ReplyDelete
 3. എന്നോട് പകുത്തു തീരാത്ത
  നിന്‍റെ സ്വപ്നങ്ങളല്ലേ
  അല്ലെങ്കില്‍ ഈ മഴ ..?

  Best Wishes

  ReplyDelete
 4. മഴയെന്നും നൂറായിരം സൌന്ദര്യമുള്ള ചിന്തയുടെയും,ഭാവനയുടെയും പ്രതീകമാണ് .മനസിൽ കൂടുകൂട്ടിയ പ്രണയത്തിന്റെ സുഖസാന്ദ്രതയിലേക്ക് ആഴ്ന്നിറങ്ങാൻ മഴ നമ്മേ പ്രേരിപ്പിക്കുന്നു..ഇവിടെ ഈ വരികൾ കൊണ്ട് എഴുതാൻ ശ്രമിച്ചതും അതാണ് .എന്നോട് അലോഹ്യംതോന്നരുതു ...പക്ഷേ നിങ്ങൾ പരാജയപ്പെട്ടുപോയി..

  ReplyDelete
 5. മഴ....
  ഇന്നോളം വരെ ജനിച്ചവര്‍ക്ക്‌
  എഴുതിയിട്ടും എഴുതിയിട്ടും തൃപ്‌തി വരാത്ത വിഷയം
  ചിലര്‍ക്കത്‌ പ്രണയത്തിന്റെ
  ( വൈകിട്ട്‌ കോളേജിന്റെ ഗുല്‍മോഹര്‍ പരവതാനിവിരിച്ച പാതയില്‍
  ലോകത്തെ പരാജയപ്പെടുത്താനുള്ളവന്റെ അവസാന ചോദ്യമായി നിവേദിച്ചപ്പോള്‍ മൗനം കൊണ്ട്‌ മുഖവുര തീര്‍ക്കുന്ന പ്രണയത്തിന്‌ പശ്ചാത്തലമൊരുക്കാന്‍ മഴയുണ്ടായിരുന്നു.....)
  ചിലര്‍ക്കത്‌ മരണത്തിന്റെ
  ( മഴക്ക്‌ അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ക്ക്‌ അവസരമൊരുക്കാതിരിക്കാന്‍ വാശിയായിരുന്നു. എന്തിനോ???
  ചിലര്‍ക്കത്‌ ബാല്യത്തിന്റെ
  ഇനിയും എന്തിന്റെയൊക്കെയോ.....
  അറിയുന്നില്ലെനിക്ക്‌....

  ReplyDelete
 6. പതിയെ പെയ്തു ഭൂമിയെ തലോടുന്ന
  ചാറ്റല്‍ മഴയുടെ ഇമ്പമാണ് പ്രണയത്തിന്.

  നല്ല കവിത, ഭാവുകങ്ങള്‍.

  ReplyDelete