അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Friday, August 19, 2011

എനിക്കിഷ്ടമാണ് നിന്‍റെ വാതില്‍ മുട്ടുവാന്‍

എനിക്കിഷ്ടമാണ്,
നിന്‍റെ വാതില്‍ മുട്ടുവാന്‍ ..
അകത്തെ സ്ഫടിക നിശ്ശബ്ദത ,
എകാന്തമായൊരു കാലൊച്ച ,
വല്ലപ്പോഴും
മാത്രം കേള്‍ക്കാവുന്നൊരു
മൂളിപ്പാട്ട്,
ഒരു വാതില്‍ മുട്ടലിനും
ഓടാമ്പല്‍ നീക്കലിനും ഇടയിലെ
ചില ഏകാന്ത നിമിഷങ്ങള്‍ .
ചില സ്നേഹങ്ങള്‍
വേദനയെക്കാള്‍
തീവ്രമാണെന്നും
കടലിനേക്കാള്‍
ഇരമ്പമുള്ളതെന്നും,
എന്തുമാത്രം വന്യമെന്നും
ഞാന്‍ തിരിച്ചറിയുന്നത്‌
അപ്പോള്‍ മാത്രമാണ് .

...ചില സ്നേഹങ്ങള്‍ കടലിനേക്കാള്‍
 ഇരമ്പമുള്ളതെന്ന് ഞാന്‍ തിരിച്ചറിയുന്നത് അപ്പോള്‍ മാത്രമാണ്.


9 comments:

 1. അതിമനോഹരം

  ആശംസകള്‍

  ReplyDelete
 2. ഈ കവിതകളൊക്കെ വിശദമായ് വായിക്കാന്‍ ഞാന്‍ തിരികെയെത്തുന്നുണ്ട്..
  ഇപ്പോള്‍ വെക്കേഷന്‍ വരാനുള്ള തിരക്കിലാ കെട്ടോ..
  (ഞാന്‍ ബ്ലോഗ്ഗ് ഫോളോ ചെയ്യുന്നുണ്ട്....)
  "എന്നോട് പകുത്തു തീരാത്ത നിന്‍റെ സ്വപ്നങ്ങളല്ലേ അല്ലെങ്കില്‍ ഈ മഴ ..?"
  ഈ ടൈറ്റില്‍ പോലും ഗംഭീരം...!
  തീര്‍ച്ചയായും തിരികെയെത്താം...

  ആശംസകളോടെ...

  ReplyDelete
 3. കവിതകള്‍ കൊള്ളാം..


  ഈ ചെരിഞ്ഞ അക്ഷരങ്ങള്‍
  വായനക്ക് പ്രയാസമുണ്ടാക്കുന്നു..
  ഭാവുകങ്ങള്‍.

  ReplyDelete
 4. ചില വരികൾ വളരെ ഇഷ്ടമായി.

  ReplyDelete
 5. വേറെ ആര്‍ക്ക് മനസ്സിലായില്ലെങ്കിലും എനിക്കറിയാം ഈ വാക്കുകളുടെ ആഴം. ഇതെന്റെതാണ്. ഈ കാത്തുനില്പ്, അകത്തെ മൂളിപ്പാട്ട്, നിശബ്ദത, എല്ലാം എന്റെത് മാത്രം

  ReplyDelete
 6. ലളിതം സുന്ദരം

  ReplyDelete
 7. നല്ല വരികള്‍ ..നന്ദി .

  ReplyDelete
 8. ചില സ്നേഹങ്ങള്‍ വേദനയെക്കാള്‍ തീവ്രമാണെന്നും
  കടലിനേക്കാള്‍ ഇരമ്പമുള്ളതെന്നും, എന്തുമാത്രം വന്യമെന്നും
  ഞാന്‍ തിരിച്ചറിയുന്നത്‌ അപ്പോള്‍ മാത്രമാണ് ....

  ReplyDelete
 9. Prajitha NambiarMay 12, 2014 at 10:04 AM

  enikku veendi....entedu maathramayi :) :)

  ReplyDelete