അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Monday, May 30, 2011

പൊള്ളയായത് കൊണ്ടാവാം

എന്‍റെ കാറ്റിനിപ്പോള്‍ പണ്ടെന്നോ
നീ സമ്മാനിച്ച
വിന്‍ഡ് ചൈമിന്‍റെ സ്വരം ...
ഓരോ കാറ്റും
ഇമ്പമാര്‍ന്ന
പൊട്ടിച്ചിരികളായി
വീടാകെ മുഴങ്ങുന്നു .. ..
 നിന്‍റെ  ഓര്‍മ്മകളിലേക്ക്
ഊയലാടുന്നു .......
സ്ഫടിക ,നീല മത്സ്യങ്ങള്‍
പരസ്പരം കൂട്ടിമുട്ടുന്നു ,
പൊള്ളയായ ഇളം ചുവപ്പ്  ലോഹത്തുണ്ടുകള്‍
വെറുതെ ,വെറുതെ കലമ്പുന്നു..
പൊള്ളയായത് കൊണ്ടാവാം
അവക്കിങ്ങനെ ചിരിക്കാനാവുന്നത്‌...
വെറുമൊരു കാറ്റിലും ഇങ്ങനെ
ആഹ്ലാദിക്കാനാവുന്നത്....


















6 comments:

  1. അത് കൊണ്ടാവാം ...

    ReplyDelete
  2. ആണോ.. ആവാം അല്ലേ

    ReplyDelete
  3. ആവാമെന്നല്ല.
    പക്ഷെ, അത്ര ഉറപ്പിച്ച് പറയാനും വയ്യ.

    ReplyDelete
  4. പോള്ളയാമ്പോള്‍ മറ്റൊന്നും ചിന്തിക്കെണ്ടല്ലോ.
    ചിന്തിപ്പിക്കുന്നു....

    ReplyDelete
  5. അതുകൊണ്ട് തന്നെ .

    ReplyDelete