അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Sunday, July 10, 2011

പ്രകാശനം -''അനന്ത പദ്മനാഭന്‍റെ മരക്കുതിരകള്‍ ''

''മഴയ്ക്ക് തീ കൊടുക്കുന്ന ഓര്‍മ്മകള്‍. വിയര്‍ത്തുപോകുന്ന മഞ്ഞുകാലങ്ങള്‍. ആകുലതകളുടെ ഒടുക്കത്തെ പിടച്ചിലുകള്‍. അത്രയസ്വസ്ഥമായൊരു കാലത്ത് ഒരു പെണ്‍കുട്ടി ഒറ്റയ്ക്കു നടന്ന വഴികള്‍. കനലടുപ്പില്‍ നിന്ന് മാംസവിരലുകള്‍കൊണ്ട് വിശക്കുന്നവന് തീ കോരിക്കൊടുക്കേണ്ടിവന്ന ഗതികേടുകള്‍. കഥയല്ലേ ഇത്?-ജീവിതം? ജീവിതംകൊണ്ടമ്പരപ്പിക്കുന്ന പന്ത്രണ്ട് കഥകള്‍.''(-''അനന്ത പദ്മനാഭന്‍റെ മരക്കുതിരകള്‍ -ചെറുകഥ,പൂര്‍ണ പബ്ലിക്കെഷന്‍സ്  )


                                                         ഷാഹിന ഇ.കെ യുടെ 
പ്രഥമചെറുകഥാ സമാഹാരം പൂര്‍ണ പബ്ലിക്കെഷന്‍സ് പ്രസിദ്ധീകരിച്ച ''അനന്ത പദ്മനാഭന്‍റെ  മരക്കുതിരകള്‍ ''
എഴുത്തുകാരന്‍  '' ശ്രീ .കല്പറ്റ നാരായണന്‍, കവി മണമ്പൂര്‍ രാജന്‍ ബാബുവിന്  നല്‍കി 9 -7 -2011 നു
മലപ്പുറത്ത് വച്ച് പ്രകാശനം ചെയ്തു.
അറബിക്കഥയിലെ ഷഹരസേദിന്‍റെ ഒടുങ്ങാത്ത കഥകള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നതായി
വളര്‍ന്നുകൊണ്ടേയിരിക്കുന്ന മലയാള ചെറുകഥാ ലോകത്തെ സൂചിപ്പിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമകാലിക സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ആകുലതയും ആധികളും അരക്ഷിതത്ത്വവും
ഫെമിനിസം പോലുള്ള പ്രസ്ഥാനങ്ങളെ പ്പോലും ദുര്‍ബലമാക്കാന്‍ പോന്നതാണെന്നു അദ്ദേഹം പറഞ്ഞു.
ഉറപ്പും ശക്തിയുമുള്ള പ്രമേയങ്ങള്‍ ''അനന്തപദ്മനാഭന്‍റെ മരക്കുതിരകള്‍ '' എന്ന കഥാസമാഹാരത്തിന്‍റെ
സവിശേഷതയായി അദ്ദേഹം വിലയിരുത്തി.
വീട് വിട്ടിറങ്ങുന്ന പെണ്മക്കളുടെ തിരിച്ചു വരവുകള്‍ ഭീതിയോടെ ,ആകുലതയോടെമാത്രം കാക്കുന്ന
അമ്മമാരുടെ ഈ കാലത്ത് ഈ 12 കഥകള്‍ തികച്ചും പ്രസക്തമാണെന്നു  ശ്രീ .മണമ്പൂര്‍ രാജന്‍ ബാബുപ്രസ്താവിച്ചു.ശ്രീ .ഉണ്ണികൃഷ്ണന്‍ ആവള പുസ്തകപരിചയവും
ഡോ.പി .ഗീത മുഖ്യപ്രഭാഷണവും  നടത്തി.

25 comments:

  1. അഭിനന്ദനങ്ങള്‍..
    കൂടുതല്‍ ഉയരങ്ങളിലെക്കെത്താന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ!

    ReplyDelete
  2. അഭിനന്ദനങ്ങള്‍ , ആശംസകള്‍......സസ്നേഹം

    ReplyDelete
  3. ഒരുപാട് സന്തോഷം
    :)

    ReplyDelete
  4. ദൈവാനുഗ്രഹവും

    എഴുത്തില്‍ ഉന്നതിയും

    ഉണ്ടാവട്ടെ ..ആശംസകള്‍ ..

    ReplyDelete
  5. ഭാവുകങ്ങള്‍! കൂടുതല്‍ നല്ല രചനകള്‍ ആ തൂലികയില്‍ നിന്നും ഉതിര്‍ന്നുവീഴുമാറകട്ടെ.

    ReplyDelete
  6. എഴുത്തിന്റെ ഉയരങ്ങള്‍ കീഴടക്കട്ടെ

    ReplyDelete
  7. എല്ലാ വിധ ഭാവുകങ്ങളും നിറഞ്ഞ മനസ്സോടെ നേരുന്നു, കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിപ്പെടാന്‍ സര്‍വ്വശക്തന്‍ തുണക്കട്ടെ.

    ReplyDelete
  8. അഭിനന്ദനങ്ങൾ.ഷാഹിനയുടെ മുന്നോട്ടുള്ള പ്രയാണത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  9. അഭിനന്ദനങ്ങള്‍...

    ReplyDelete
  10. അഭിനന്ദനങ്ങൾ....

    ReplyDelete
  11. അഭിനന്ദനങ്ങള്‍..
    കൂടുതല്‍ ഉയരങ്ങളിലെക്കെത്താന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ!

    ReplyDelete
  12. അഭിനന്ദനങ്ങള്‍,ആശംസകള്‍,ഇനിയും ഉയരങ്ങള്‍ എത്തി പിടിക്കുക...

    ReplyDelete
  13. അഭിനന്ദനങ്ങള്‍

    ReplyDelete
  14. 'Dashasanthikalillatha',prathyashayulla, prathikaranasheshiyulla oru nalla bhavi aashamsiqunnu......

    ReplyDelete
  15. കൂട്ലുതല്‍ കരുത്തുറ്റ രചനകള്‍ പുറത്ത് വരട്ടെ

    ReplyDelete
  16. അഭിനന്ദനങ്ങളും,ആശീർവാദവും...എല്ലാ നന്മകളും നേരുന്നൂ....

    ReplyDelete
  17. പടച്ചതമ്പുരാൻ ഇനിയും ഇനിയും ഉയരങ്ങളിലേക്ക്..... എത്തിക്കട്ടെ....... ആശംസകൾ.........

    ReplyDelete
  18. കണ്ണൂരാന്‍ കുടുംബത്തിന്റെ അഭിനന്ദന്‍സ്‌ !

    ReplyDelete
  19. അഭിനന്ദനങ്ങൾ. ബുക് വാങ്ങിയിട്ടില്ല.

    ReplyDelete
  20. അഭിനന്ദനങ്ങള്‍....
    കൂടുതൽ ഇനിയുമിനിയും എഴുതൂ കേട്ടൊ ഷഹീനാ

    ReplyDelete