അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Thursday, October 20, 2011

അറബിക്കഥ

(കടത്തനാട്ടു മാധവിയമ്മ പുരസ്ക്കാരം (2010 ) നേടിയ കവിത.സംഘടിത ജൂണ്‍ 2011  കവിതപതിപ്പ് )

... 'വയ്യ നിനക്ക്,
വേണമൊരു താങ്ങ് '..
അവന്‍ പെണ്ണിനോട് മൊഴിഞ്ഞു .
അവള്‍ നടക്കെ 
വാതക്കാലിഴഞ്ഞു,
അവളുറങ്ങിയ പഞ്ഞിക്കിടക്ക 
വാതക്കുഴമ്പ് മണത്തു .
'നിങ്ങളില്ലേ ,എന്റെ കുഞ്ഞു മക്കളും'..
അവള്‍ അടുപ്പ് കൂട്ടുകയും ,
കൂട്ടിരുന്നൂട്ടുകയും ,
കൂടെ കിടക്കുകയും..
'ഞാന്‍ ഒരുത്തിയെ കൂടിക്കൂട്ടട്ടെ ,
നിനക്കായി ,നിനക്കായി മാത്രം..
സ്വന്തമെന്നു നിന്നെ നോക്കുമൊരാള്‍?
ഇരുളില്‍ 
അവളുടെ വിയര്‍പ്പൂറ്റെ
അവനൊരു തെളിചോദ്യമായ് 
ഉത്തരം കാത്തു കിതച്ചു.
കഥ തോര്‍ന്ന് പകല്‍ പിറന്നു 
അറബിക്കഥയിലെ 
കഥ തീര്‍ന്നൊരു 
പെണ്ണിനും ശിരചേദം.

17 comments:

  1. കഥ തീരുമ്പോള്‍ ശിരചേദം.
    എത്ര എത്ര കഥകള്‍ .......
    എത്ര എത്ര ശിരസ്സുകള്‍ ...
    സ്ഥലവും കാലവും മാത്രം ആപേക്ഷികം.

    ReplyDelete
  2. ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവ്...!?
    അപ്പൊഴും അവന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ...!!!

    ആശംസകൾ...

    ReplyDelete
  3. അര്‍ഹതയുള്ളവര്‍ അംഗീകരിക്കപ്പെടുന്നു.......
    കഴിവുതെളിയിക്കപ്പെട്ടിരിക്കുന്നു
    നന്നായി ട്ടോ....

    ReplyDelete
  4. വല്ലാതെ നോവിക്കുന്ന പച്ചവാക്കുകള്‍.
    ഇത്തരം സ്ത്രീയവസ്ഥകള്‍
    ഇന്നും തുടരുന്നുണ്ടോ..
    കവിതകള്‍ സാമൂഹ്യമാറ്റത്തിനു വഴി തെളിക്കട്ടെ

    ReplyDelete
  5. പോരാ...വരികൾ ആരോഗ്യം പോരാ

    ReplyDelete
  6. കവിത എഴുതാനുമറിയില്ല,ആസ്വദിക്കാനുമറിയില്ല.
    എങ്കിലും വിഷയത്തിന്റെ കാഠിന്യം മനസ്സിലായി.
    മാധ്യമം ആഴ്ചപ്പതിപ്പില്‍ ഒളിനോട്ടം എഴുതിയ ഷാഹിന തന്നെയല്ലേ ഇത്?
    നേരില്‍ കിട്ടിയ സ്ഥിതിക്ക് ഇതാ പിടിച്ചോ ഒരു ചൂടുള്ള അഭിനന്ദനം..

    ReplyDelete
  7. 'ഞാന്‍ ഒരുത്തിയെ കൂടിക്കൂട്ടട്ടെ ,
    നിനക്കായി ,നിനക്കായി മാത്രം..
    സ്വന്തമെന്നു നിന്നെ നോക്കുമൊരാള്‍?

    ഹോ ....എന്തൊരു ആത്മാര്‍ഥത .....??!!!!
    നന്നായി ട്ടോ...

    ReplyDelete
  8. അങ്ങനെയാണല്ലോ പലതരം (എന്റെ ന്യായം വേറെയും നിന്റെ ന്യായം വേറെയും) ന്യായങ്ങൾ ഉണ്ടായിട്ടുള്ളത്....

    ReplyDelete
  9. നിന്നെ താങ്ങാനൊരു ഊന്ന്
    എനിക്ക് പിടിക്കാനൊരു വടി


    എത്ര നല്ല കെട്ട്യോൻ

    ReplyDelete
  10. കവിത നന്നായിരിക്കുന്നു.

    ReplyDelete
  11. എത്ര തെളിച്ചെഴുതിയിട്ടും കാലം മാറുന്നില്ലല്ലോ ദൈവമേ..

    ReplyDelete
  12. ഇതൊന്നും ഒരിക്കലും മാറാന്‍ പോകുന്നില്ല. മനസ്സ് അങ്ങനെയാണല്ലോ.
    http://surumah.blogspot.com

    ReplyDelete