അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Monday, April 12, 2010

സൗഹൃദങ്ങള്‍..

എനിക്ക്   ഭയമാണ്
സ്നേഹത്തിന്‍റെ  ഈ വകഭേദം..
വേനല്‍ മഴയുടെ സാന്ത്വനം ..
മഴവില്‍ കൊടിയുടെ ചാരുത..
തുണ്ടു കടലാസിലെ സ്നേഹപ്പെയ്ത്   ..
കാത്തു  കാത്തു മടുക്കേണ്ട  മറുകുറിപ്പ്..
മറവിയില്‍ മുങ്ങിത്തപ്പുന്ന പഴയ സുഹൃത്തിന്‍റെ ബദ്ധപ്പാട് ..
പെരുമഴയായി വന്നു വേനല്‍ തന്നു മായുന്നു 
 ശലഭായുസ്സുപോലെ,
 എന്‍റെ സൌഹൃദങ്ങള്‍..

                                  (1997)

2 comments:

 1. "Perumazhayayi vannu venal thannu mayunnu"
  Kadalil nilaykkathe thirayadichu kondirikkunnu. Mazha akasath sankichirikkunnu...salabhayussu poloru souhrdamooo???

  ReplyDelete
 2. എളുപ്പം മായുന്ന മഷി മുക്കിയെഴുതിയ സ്നേഹം
  പെട്ടെന്നൊരു തിരിവില്‍ നോക്കിനില്‍ക്കെ മറയുന്ന അടുപ്പം
  ചിരിച്ചുനില്‍ക്കെ അലറിയടുക്കുന്ന പങ്കുവയ്പ്പ്
  നേര്‍ത്ത തലോടലിനെ തട്ടിമാറ്റുന്ന സഹനം

  സൌഹൃദം പോലെ കപടമാവാന്‍ വെമ്പുന്ന ഒരു ചില്ല ഏത്.

  പക്ഷെ നാം വിധിക്കപ്പെട്ടിരിക്കുന്നല്ലോ

  ReplyDelete