അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Friday, August 20, 2010

മഞ്ഞചെമ്പകം മണക്കുന്നു

മഴ ..
മരിച്ചുപോയ സ്നേഹിത
മഴത്തുള്ളിയില്‍  ഒളിച്ചു വന്നു ..
ആകാശത്തെ മാലാഖമാരെ പറ്റിച്ച്,
അവള്‍ പൊട്ടിച്ചിരിച്ചു.
പഴയ പടി .
ജലത്തുള്ളി പോലെ തെളിഞ്ഞ ആത്മാവ് ,
ചെമ്പകപ്പൂക്കളുടെ മണം  തന്നു ..
അവള്‍ക്കു ശേഷവും ഇരുട്ട്
മഞ്ഞചെമ്പകം മണക്കുന്നു................

2 comments:

  1. മഴയല്ലങ്കിലുമങ്ങനെയാണു..
    ഒരോര്‍മ്മ..
    ഒരിടവഴി..
    പിന്നെയൊരു ഇല്ലിയൊടിഞ്ഞ കുടയും നനഞ്ഞ പുസ്തകവും..

    മഴ..
    നിന്നെ കാത്തു നിന്നു മഴയത്രയും കൊണ്ടു..
    കാത്തിരുന്ന മരച്ചോട് കണ്ണീരു വീഴ്ത്തി...
    കീശയിലെ കടലാസില്‍ മഴ കണ്ണീരായി
    എഴുതിയതത്രയും കവര്‍ന്നെടുത്തു..

    മഴ..
    നീ ഒരു കൂട്ടുകാരനെ തേടിയലഞ്ഞപ്പോള്‍
    ഞാന്‍ മഴയിലലിഞ്ഞ എന്നെ തന്നെ തേടി നടക്കുന്നു..

    മഴ
    പിന്നേയും പെയ്യുന്നുണ്ട്..
    മഴയുടെ താളം
    ഒരേങ്ങിക്കരച്ചില്‍ പോലെ
    ഞാന്‍ കേള്‍ക്കുന്നുമുണ്ട്..

    മഴ
    തോരുന്നില്ല.

    ReplyDelete
  2. kavitha vayichu.nannayitund. shaahinayude kavithakal nerathe shradhichu thudangiyirunnu.

    ReplyDelete